കുവൈറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്ന വാഹനങ്ങളെ മാത്രം പിന്തുടര്‍ന്ന് പിടികൂടിയാല്‍ മതി, അല്ലാത്തവയുടെ നമ്പര്‍ പ്ലേറ്റ് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് നിര്‍ദേശം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, August 22, 2019

കുവൈറ്റ് : കുവൈറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്ന വാഹനങ്ങളെ മാത്രം പിന്തുടര്‍ന്ന് പിടികൂടിയാല്‍ മതിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശം.

ഇക്കാര്യം സംബന്ധിച്ച് രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലെയും സെക്യൂരിറ്റി വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന സര്‍ക്കുലര്‍ പുറത്തിറക്കി.

ആവശ്യമെങ്കില്‍ മാത്രം വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് എടുത്താല്‍ മതിയെന്നും എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പായി ഓപ്പറേഷന്‍ സെക്ടറില്‍ നിന്നും അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

×