ഇരട്ട കോവിഡ് ടെസ്റ്റ്: ടെക്സാ റിയാദ് പ്രതിഷേധം രേഖപ്പെടുത്തി

Friday, February 26, 2021

റിയാദ്: നാട്ടിലേക്ക് വരുന്ന പ്രവാസികളുടെമേൽ ഇരട്ട കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ ടെക്സസാ റിയാദ് ശക്തമായി പ്രതിഷേധിച്ചു. കോവിഡിന്റെ ഈ ദുരിതകാലത്തു ജോലി നഷ്ടപ്പെട്ടും കൃത്യമായി ശമ്പളം ലഭിക്കാതെയും ദുരിതത്തിലായ പ്രവാസികൾക്ക് സർക്കാരുകളുടെ ഈ തീരുമാനം മാനസികമായും സാമ്പത്തികമായും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നാട്ടിലെ ജനങ്ങൾ രാഷ്ട്രീയ യാത്രകൾ, സമരങ്ങൾ, വിവാഹ ധൂർത്ത് എന്നിവ നടത്തുന്നതിനെതിരെ നിയന്ത്രണങ്ങളോ നടപടിയോ എടുക്കാത്ത സർക്കാരുകൾ, വളരെ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രോഗമില്ലാതെ നാട്ടിൽ എത്തുന്ന പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം നിയമങ്ങൾക്ക് യാതൊരു നീതീകരണവുമില്ല.

നാടിൻറെ ദുരിതങ്ങളിൽ എന്നും കൈത്താങ്ങായി നിൽക്കുന്ന പ്രവാസി സമൂഹത്തെ ദ്രോഹിക്കുന്ന ഇത്തരം നടപടികളിൽ നിന്നും പിന്മാറണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടു കേന്ദ്ര സംസ്ഥാന സർക്കാർ പ്രവാസികാര്യ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകുന്നതിനു ടെക്സസാ എക്സിക്യൂട്ടിവ് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡണ്ട് സജീവ് നാവായിക്കുളം സെക്രട്ടറി ജോയി നടേശൻ എന്നിവർ അറിയിച്ചു.

സൗദി അറേബ്യയിൽ ഇപ്പോൽ പുതിയ കോവിഡ് രോഗികൾ താരതമ്യേന കുറവാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് എയർ ബബിൾ കരാർ പ്രകാരം നേരിട്ടുളള വിമാന സർവീസ് ഏർപ്പെടു ത്താൻ കേന്ദ്ര ഗവൺമെൻ്റ് നടപെടികൾ സ്വീകരിക്കണമെന്നും നിവേദനം വഴി ആവശ്യപെടു ന്നതായി പ്രസിഡണ്ട് അറിയിച്ചു.

×