ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായി പിഎംഎഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

ദോഹ: ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പിഎംഎഫ് ഗ്ലോബൽ പ്രസിഡണ്ട് എം.പീ സലീം, ഖത്തറിലെ ഭാരവാഹികളായ ആഷിക് മാഹി , അജി കുര്യാക്കോസ്, സീഷാൻ എന്നിവർ ചേർന്ന് ദോഹയിലെ ഇന്ത്യൻ എംബസിയിൽ എത്തി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ചയും നടത്തുകയും ചെയ്തു .

Advertisment

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വിഷയങ്ങളെ പറ്റി ഗ്ലോബൽ പ്രസിഡണ്ടും മറ്റു ഭാരവാഹികളും അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു.

publive-image

കോൺസുലർ പാസ്പോട്ട് സർവീസുകളിൽ സാധാരണക്കാർ നേരിടുന്ന കാല താമസവും മറ്റും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും പാസ്പോട്ടുകളും മറ്റും ഡെലിവറി ചെയ്യുവാനും ഓൺലൈൻ സംവിധാനം മെച്ചപ്പെടുത്തുവാനും പ്രസിഡണ്ട് നിർദേശം വെക്കുകയും അതേ പറ്റി പഠിച്ച് നടപ്പിൽ വരുത്താൻ ശ്രമിക്കും എന്ന് അംബാസിഡർ ഉറപ്പ് നൽകി.

കോവിഡ് ഖത്തറിൽ രൂക്ഷമായ സന്ദർഭത്തിൽ പിഎംഎഫിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കും, എംബസിയുമായുള്ള സഹകരണത്തിനും വിമാനങ്ങൾ ചാർട്ട് ചെയ്തു ബുദ്ധിമുട്ടിയവരെ നാട്ടിൽ എത്തിച്ചതിനും പിഎംഎഫ് ഗ്ലോബൽ നേതാക്കളെയും ഖത്തർ ഭാരവാഹികളെയും അംബാസിഡർ ഡോ. ദീപക് മിത്തൽ പ്രത്യേകം അഭിനന്ദിച്ചു

doha news
Advertisment