ഇളംകുന്നപുഴയിലും ഇടവക്കാടും ആവേശം നിറച്ച് ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോബ് ചക്കാലക്കൽ

New Update

publive-image

Advertisment

വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോബ് ചക്കാലക്കൽ എളംകുന്നപുഴ, ഇടവക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ എളംകുന്നപുഴയിലെ വാർഡുകൾ കേന്ദ്രീകരിച്ചു ആരംഭിച്ച പ്രചാരണം വീടുകളിലും വ്യാപാരശാലകളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു.

അഴീക്കൽ, ജനകീയപാലം, ലൈറ്റ് ഹൗസ്, മാലിപ്പുറം ബീച്ച്, മുറിക്കുംപാടം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഇടവക്കാട് പഞ്ചായത്തിലെത്തിപര്യടനം നടത്തി. അണിയിൽ, ചാത്തങ്ങാട്, മായബസാർ, മൂരിപ്പാടം, പഴങ്ങാട് മുതലായ വാർഡുകൾ സന്ദർശിച്ചു. ഉച്ചക്ക് ശേഷം പള്ളിപ്പുറം പഞ്ചായത്തിലെ ചക്കരക്കടവ് ,ഗൗരീശ്വരം, കോവിലകം, കോവിലകം സൗത്ത് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. വൈകിട്ട് എഫ്.ആർ.എ.ജി അസോസിയേഷൻ നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

kochi news twenty 20
Advertisment