മരംമുറി അഴിമതി; സിപിഐ - സിപിഎം യഥാർത്ഥ പ്രതികൾ: ഡോ. കെ. എസ്. രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

New Update

publive-image

മുട്ടിൽ മരംമുറി റവന്യൂ - വനം മന്ത്രിമാർ അറിയാതെ നടക്കില്ല. സിപിഐ മന്ത്രിമാരായ ചന്ദ്രശേഖരനും കെ. രാജുവുമായിരുന്നു യഥാക്രമം റവന്യൂ, വനം വകുപ്പ് മന്ത്രിമാർ. പരിസ്ഥിതിലോല മേഖലയിൽ നിന്നടക്കം വൻ രീതിയിൽ മരംമുറി നടത്തിയത്.

Advertisment

റവന്യൂ സെക്രട്ടറി ഡോ. എ. ജയതിലകൻ ഇറക്കിയ വിചിത്രമായ ഉത്തരവിന്റെ പിൻബലത്തിലാണ്, റവന്യൂ - വന ഭൂമികളിൽ നിന്നും മരം മുറിച്ചത്. വൻപ്രമാണിമാർ ഏതാണ്ട് അറുനൂറ് കോടി രൂപയുടെ തേക്ക്, ഈട്ടി മരങ്ങൾ മുറിച്ചു മാറ്റി കടത്തിക്കൊണ്ടുപോയി എന്നാണ് കണക്കാക്കപ്പെടുന്നത്.

ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തു എന്ന് മരംമുറി കേസിലെ പ്രതികൾ പരസ്യമായി പറഞ്ഞു കഴിഞ്ഞു. സിപിഐ എന്ന രാഷ്ട്രീയ പാർട്ടിക്ക് ഇതിൽ എത്ര കിട്ടിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. പരിസ്ഥിതി സന്തുലനത്തെക്കുറിച്ച് ജാട പരത്തുന്ന അതിന്റെ നേതാക്കൾക്ക് എന്താണ് പറയാനുള്ളത്.

സിപിഐയ്ക്ക് മാത്രമായി ഇത്രയും വലിയ അഴിമതി നടത്താൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഒത്താശ ഉണ്ടെങ്കിൽ മാത്രമേ ഇത് നടക്കുകയുള്ളു എന്ന് എൽഡിഎഫ് സംവിധാനത്തെക്കുറിച്ച് നിശ്ചയമുള്ളവർക്ക് അറിയാവുന്നതാണ്.

അതുകൊണ്ട് ഈ അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു ജനങ്ങളോട് മാപ്പ് പറയാനും അഴിമതിയിൽ പങ്കാളികളായവരെ മാതൃകാപരമായി ശിക്ഷിക്കാനും സിപിഐ, സിപിഎം കക്ഷികൾ തയ്യാറാകണം.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

dr. ks radhakrishnan
Advertisment