ഒഴിവു സമയങ്ങള്‍ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുക – ഡോ. ഫാറൂഖ് നഈമി

സണ്ണി മണര്‍കാട്ട്
Tuesday, May 4, 2021

കുവൈത്ത് സിറ്റി: പ്രവാസ ലോകത്തെ തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കണമെന്ന് എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രസ്താവിച്ചു.

ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി യൂണിറ്റ് ഭാരവാഹികള്‍ക്കായി ‘സമര്‍പ്പണം’ എന്ന പേരില്‍ സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പിന്‍റെ സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനായി ചെയ്യുന്ന നന്മകള്‍ എക്കാലവും സ്മരിക്കപ്പെടും. പൂര്‍വകാല നേതാക്കളുടെ മാതൃക പിന്‍തുടര്‍ന്ന് ഈ ലോകത്തെ ചുരുങ്ങിയ ആയുഷ്ക്കാലത്ത് വൈജ്ഞാനിക, സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ തന്‍റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ ഉത്സാഹിക്കണം – അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത ദിവസങ്ങളില്‍ വിവിധ സെഷനുകളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ‘നിലപാട്’, ‘സൗഹൃദം’ എന്നീ സെഷനുകള്‍ക്ക് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മുഹമ്മദ് അനസ് അമാനി തളിപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന സംഗമം ഐ.സി.എഫ് കുവൈത്ത് നാഷ്ണല്‍ സെക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷം
വഹിച്ചു. സ്വാദിഖ് കൊയിലാണ്ടി സ്വാഗതവും ജാഫര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.

×