പൊതുരംഗത്തേയ്ക്ക് വളർത്തി കൊണ്ടുവന്ന പ്രിയ നേതാവ് കെ.എം മാണിക്ക് പ്രണാമമർപ്പിച്ച് ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പാലായിൽ

New Update

publive-image

ഗവ: ചീഫ് വിപ്പായി ചുമതലയേറ്റ ശേഷം പാലായിലെത്തി ഡോ. എൻ ജയരാജ് കെ.എം മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിക്കുന്നു

Advertisment

പാലാ:കേരള ഗവൺമെന്റ് ചീഫ് വിപ്പായി കഴിഞ്ഞദിവസം ഔദ്യോഗികമായി ചൂമതലയേറ്റശേഷം തൻ്റെ മാർഗ്ഗദീപമായിരുന്ന പ്രിയപ്പെട്ട മാണിസാറിന്റ കല്ലറയിൽ ചെന്നു പ്രാർത്ഥിക്കുമ്പോൾ മനസ്സിലൂടെ ദീപ്തമായ ഓർമ്മകൾ കടന്നുപോയിയെന്നും
തന്നോട് എന്നും വാത്സ്യല്യത്തോടെ മാത്രമേ മാണിസാർ പെരുമാറിയിട്ടുള്ളതെന്നും ഡോ. എൻ ജയരാജ് പറഞ്ഞു.

വിഷമഘട്ടത്തിലും മാണിസാർ ഒപ്പമുണ്ടായിരുന്നു. അതൊക്കെ ഒരിക്കലും മറക്കാൻ സാധിക്കില്ല. തന്നെ ജില്ലാ പഞ്ചായത്തിലേക്കും നിയമസഭയിലേക്കും എത്തിച്ചത് മാണി സാറായിരുന്നു എന്ന് ജയരാജ് അനുസ്മരിച്ചു.

പുതിയ കർമ്മപഥത്തിൽ യാത്ര തുടരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അദൃശ്യമായ സ്‌നേഹസാന്നിധ്യം അനുഭവപ്പെടുന്ന ഇടത്തു നിന്നും മടങ്ങുമ്പോൾ മനസ്സു ശാന്തമായിരുന്നു. എന്ന് ജയരാജ് പറഞ്ഞു.

ജീവിതത്തിൽ സംഭവിച്ചതൊക്കെ മുൻകൂട്ടി തീരുമാനിച്ചുറച്ചതുപൊലെയൊന്നുമല്ല. ഇപ്പോൾ സംഭവിക്കുന്നതും നാളെ സംഭവിക്കാനിരിക്കുന്നതും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ എന്ന് ജയരാജ് പറഞ്ഞു. കഴിയുന്നതും ജനങ്ങൾക്കു അഹിതമായി ഒന്നും പ്രവർത്തിക്കരുത് എന്നാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നത്.

ഇതുവരെയുള്ള പൊതുജീവിതം അങ്ങനെയായിരുന്നു. ഇനിയുള്ള കാലവും അങ്ങനെ തന്നെ പോകണമെന്നു കരുതുന്നതായും ചീഫ് വിപ്പ് ജയരാജ് കെ.എം മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച ശേഷം പാലായിൽ പറഞ്ഞു.

pala news
Advertisment