ആയുർവേദത്തിന് മനുഷ്യത്വത്തിന്റെ മുഖം നൽകിയ പ്രതിഭശാലി ആയിരുന്നു ഡോ പി കെ വാര്യർ : നവയുഗം

author-image
admin
New Update

publive-image

ആയുർവേദ ചികിത്സാരംഗത്തെ ആചാര്യനായിരുന്ന ഡോ: പി.കെ.വാര്യരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചനം രേഖപ്പെടുത്തി.

Advertisment

കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും, നമ്മുടെ രാജ്യം പദ്മഭൂഷണനും പത്മശ്രീയും നൽകി ആദരിച്ച മഹത് വ്യക്തിത്വവും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അദ്ദേഹം. അനുഭവങ്ങളിലൂടെ പരമ്പരാഗതമായി കൈമാറിയിരുന്ന ആയുർവേദത്തെ, ആധുനിക ഗവേഷണ, പരീക്ഷണങ്ങളിലൂടെ ശാസ്ത്രീയമാക്കി വളർത്താനും, പ്രചാരം നല്കാനും അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.

വൈദ്യശാസ്ത്രത്തിന് മാനവികതയുടെ മുഖം നൽകിയ വൈദ്യരത്നം പി കെ വാര്യരുടെ വിടവാങ്ങൽ കേരള സമൂഹത്തിനു വലിയൊരു നഷ്ടമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment