ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഇന്‍സ്പയര്‍ അവാര്‍ഡ്

New Update

publive-image

കലിഫോര്‍ണിയ: സിഎന്‍എന്‍ ചീഫ് മെഡിക്കല്‍ കറസ്‌പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്തയെ ഇന്ത്യന്‍ കമ്മ്യൂണി സെന്റര്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

Advertisment

കലിഫോര്‍ണിയ മില്‍പിറ്റാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ 17 ാമത് ഫണ്ട് റയ്‌സര്‍ വെര്‍ച്വല്‍ ഗാലയില്‍ വെച്ചാണ് അവാര്‍ഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്.

publive-image

മുതര്‍ന്നവരുടേയും യുവജനങ്ങളുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 150,000 ഡോളര്‍ സമാഹരിച്ചതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 1300 പേര്‍ വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തു.

കോവിഡ് മഹാമാരി എല്ലാവരുടേയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു. എന്നാണ് സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരിക എന്ന് പറയുന്നത് ഇപ്പോള്‍ അസാധ്യമാണ്.

അവാര്‍ഡ് സ്വീകരിച്ചു നടത്തിയ പ്രസംഗത്തില്‍ സജ്ജയ് ഗുപ്ത പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാട് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നതു സോഷ്യല്‍ ഐസൊലേഷനല്ലെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

publive-image

അറ്റ്‌ലാന്റാ ഗ്രാഡി മെമ്മോറിയല്‍ ആശുപത്രി നൂറോ സര്‍ജറി അസോസിയേഷന്‍ പ്രൊഫസര്‍, എം റോയ് യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ ന്യൂറോ സര്‍ജറി അസോ. പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ എമ്മി അവാര്‍ഡ് ജേതാവുകൂടിയായ ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യനാണ്. ഐസിസി പ്രസിഡന്റ് രാജ ദേശായിയാണ് വെര്‍ച്വല്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.

us news
Advertisment