ദാമ്പത്യ ബന്ധത്തിലെ സ്വകാര്യതകള്‍ ഇരുട്ടിന്‍റെ മറവിലെ അഭ്യാസങ്ങളായി ചുരുങ്ങരുത്. അത് വെളിച്ചത്ത് കണ്‍നിറയെ കണ്ടും ആസ്വദിച്ചും നടക്കണം. ദമ്പതികള്‍ക്കായി യുവ വനിതാ ഡോക്ടറുടെ കിടിലന്‍ കുറിപ്പ് ഇങ്ങനെ…

New Update

publive-image

Advertisment

നവ മാധ്യമങ്ങളില്‍ വ്യത്യസ്തമായ തുറന്നെഴുത്തുകളുമായി സജീവ സാന്നിധ്യമാണ് ഡോ. ഷിനു ശ്യാമളന്‍. ദമ്പതികള്‍ക്കിടയിലെ സ്വകാര്യതകള്‍ കുറച്ചുകൂടി വെളിച്ചത്തും തെളിഞ്ഞതുമായി മാറണമെന്നാണ് ഷിനുവിന്‍റെ പുതിയ കുറിപ്പ്.

ലൈറ്റണച്ച് നടത്തേണ്ട അഭ്യാസമല്ല ലൈംഗികതയെന്നും വെെളിച്ചത്ത് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ കണ്‍ നിറയെ കണ്ടും ആസ്വദിച്ചും അവള്‍ ഉണരുന്നത് കണ്ടുമൊക്കെ നടത്തേണ്ട ആസ്വാദനമാണ് അതെന്നുമാണ് യുവ ഡോക്ടര്‍ പറയുന്നത്. ദമ്പതികള്‍ക്കുവേണ്ടി തികച്ചും ഗുണപരമായ ഒരു തുറന്നെഴുത്തുതന്നെയാണ് യുവ ഡോക്ടര്‍ നടത്തിയിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പിങ്ങനെ…

ലൈറ്റ് ഓഫ് ആകുവല്ലേ… ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്‌ടിക്കാന്‍ പോകുന്നതാണ്? ആവോ ??

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങള്‍ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണര്‍ത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓര്‍ഗാസം വരുന്നത് വരെ ഫോര്‍പ്‌ളേ ചെയ്‌തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേര്‍ കിടന്ന് ഉറങ്ങുന്നുണ്ടാകും?

ക്ളൈട്ടോറിസ് എന്നത് വികാരങ്ങളുടെ പര്‍വ്വതത്തിന്‍റെ ഉറവിടം പോലെയാണ്. അതില്‍ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണര്‍ത്തിയും അവള്‍ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം..

എന്നും മുകളില്‍ കയറി കിടന്ന് മിഷനറി പൊസിഷനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ മറ്റ് പൊസിഷനുകള്‍ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളില്‍ കയറി അവളോ, വല്ല മേശയിലോ, സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയില്‍ പല പൊസിഷനില്‍ പരീക്ഷണങ്ങള്‍ നടത്തുക.

കിടക്കയില്‍ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടില്‍ മറ്റ് ആളുകള്‍ ഇല്ലാത്തപ്പോള്‍ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കില്‍ യാത്ര പോകുമ്പോള്‍ റിസോര്‍ട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണര്‍വും ഉന്മേഷവും ലൈംഗികതയില്‍ തിരികെ കണ്ടെത്തുക. തേന്‍, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോര്‍പ്ലെ വ്യത്യസ്‌തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയില്‍ മാത്രമല്ല, ബെഡ്‌റൂമിലും അങ്ങു രുചികരമായ പാചകം ചെയ്‌താലും…?? രണ്ടു പേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്.

സെക്‌സില്‍ മെല്ലെ ഫോര്‍പ്‌ളേയൊക്കെ ചെയ്‌ത്‌ സ്ത്രീക്ക് കൂടി ഓര്‍ഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റില്‍ തീരുന്ന ഒന്നായി സെക്‌സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്‌സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓര്‍ക്കാം. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്.

health news
Advertisment