കുട്ടികൾക്ക് ദിവസവും എത്ര അളവിൽ വെള്ളം കൊടുക്കണം? : ഡോ. സൗമ്യ സരിൻ പറയുന്നു

Monday, January 20, 2020

അമ്മമാർ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കുട്ടികളുടെ ആരോഗ്യം. പല കാരണങ്ങൾ കൊണ്ടും കുട്ടികളിൽ നിന്ന് അൽപം ശ്രദ്ധ തെറ്റിയാൽ മതി അത് നിങ്ങളുടെ കുട്ടിയുടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തിൽ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കുക.

പ്രത്യേകിച്ച് നവജാത ശിശുക്കളെ. നവജാത ശിശുക്കൾ വളരുന്നതും അവരുടെ ആരോഗ്യവും അമ്മമാരെ അപേക്ഷിച്ചായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. അമ്മമാരുടെ മുലപ്പാലിലൂടെ കിട്ടുന്ന ആരോഗ്യമാണ് നവജാത ശിശുവിന്റെ വളർച്ചയ്ക്ക് ഏറെ സഹായമാകുന്നത്.

വളർന്ന് വരുന്ന കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം വെള്ളം കുഞ്ഞിന്റെ ഉറക്കം ഇതെല്ലാം അമ്മമാർ വളരെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകാഹാരങ്ങളെപ്പോലെത്തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് കുട്ടിക്ക് എത്ര വെള്ളം കൊടുത്തു എന്നത്. കാരണം വേറൊന്നുമല്ല.

കുട്ടി കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ അളവ് അൽപം കുറഞ്ഞാൽ അത് കുഞ്ഞിന് തന്നെ പ്രശ്നം ഉണ്ടാക്കും എന്നത് തന്നെയാണ്. കുട്ടി കുടിക്കുന്നത് കൃത്യമായ അളവിലാണെങ്കിൽ അത് കുട്ടിയുടെ ആരോഗ്യത്തിലും പ്രതിഫലിക്കും എന്ന് പറയേണ്ടതില്ലാല്ലോ. കുട്ടി കുടിക്കുന്ന വെള്ളത്തെക്കുറിച്ചുള്ള ധാരണ അമ്മമാരിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

കുട്ടികൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് കണക്കാക്കുന്ന രീതിയാണ് ഡോക്ടർ സൗമ്യ സരിൻ പറയുന്നത് കേൾക്കാം.

 

×