വെണ്ണലയിലും മാവേലിപുരത്തും പ്രചാരണം നടത്തി ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ. ടെറി തോമസ് ഇടത്തൊട്ടി

New Update

publive-image

Advertisment

തൃക്കാക്കര: തൃക്കാക്കര നിയോജക മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ. ടെറി തോമസ് ഇടത്തൊട്ടി വെണ്ണല കേന്ദ്രീകരിച്ചു പ്രചാരണം നടത്തി. വെണ്ണലയിലെ വിവിധ ഫ്ലാറ്റുകളും കച്ചവട സ്ഥാപനങ്ങളും സന്ദർശിച്ചു. തുടർന്ന് സമീപത്തെ വീടുകളിലെത്തി വോട്ട് അഭ്യർത്ഥിച്ചു.

ഉച്ചക്ക് ശേഷം മാവേലിപുരം ടൗണിൽ ആയിരുന്നു പ്രചാരണം. ഓട്ടോ -ടാക്സി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരോട് വോട്ട് അഭ്യർത്ഥിച്ചു. ട്വന്റി ട്വന്റി പ്രവർത്തകർ തൃക്കാക്കര ഭാരത മാതാ കോളജിനു സമീപത്തും കരുമക്കാടും ഗൃഹ സന്ദർശനം നടത്തി. വൈകിട്ട് പാലാരിവട്ടം, മാമംഗലം, പോണേപ്പടി, ഇടപ്പിള്ളി എന്നീ മേഖലകളിൽ റോഡ് ഷോയും സംഘടിപ്പിച്ചു.

kochi news twenty 20
Advertisment