Advertisment

ഡ്രാഗന്‍ ഫ്രൂട്ടിലൂടെ ഹൃദയത്തെ സംരക്ഷിക്കാം...

New Update

ധാരാളം ഗുണങ്ങളുളളതും കാഴ്ചയ്ക്ക് വളരെ ഭംഗിയുളളതുമായ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിയുന്നത് ഇവ തടയും. അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്.

Advertisment

publive-image

സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ക്യാന്‍സര്‍ തടയാനുളള കഴിവും ഇവയ്ക്കുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് പ്രായം അകറ്റാന്‍ സഹായിക്കും.

ആന്‍റി ഓക്‌സിഡന്റ്, വിറ്റാമിന്‍ ,ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്ന് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതും കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

dragan fruit
Advertisment