അച്ഛൻ്റെ ശിക്ഷണത്തിൽ വരയുടെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് കഞ്ഞിക്കുഴിയിലെ സഹോദരങ്ങളായ ആകാശും, ആദിത്യയും

New Update

publive-image

അച്ഛൻ്റെ ശിക്ഷണത്തിൽ വരയുടെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് കഞ്ഞിക്കുഴിയിലെ സഹോദരങ്ങളായ ആകാശും, ആദിത്യയും.കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ മൂന്തുങ്കൽ വീട്ടിൽ ഉത്തമൻ്റേയും സുഹജയുടേയും മക്കളാണ് ഇവർ.കയർ ഫാക്ടറി തൊഴിലാളിയായ ഉത്തമൻ ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നു എന്നാൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല. ഗുരുക്കൻമാരുമില്ല,ഫ്രീ ഉള്ള സമയങ്ങളിൽ മനസ്സിൽ പതിഞ്ഞ ചിത്രം ക്യാൻവാസിലേയ്ക്ക് പകർത്തും കൂടുതലും സീനറികളും,രാഷ്ട്രിയക്കാരും പഴയ കാലത്തെ ചെറിയ ഫോട്ടോകൾ വലുതായും വരച്ചു നല്കുമായിരുന്നു.ആ അച്ഛൻ്റെ വരയ്ക്ക് ഒപ്പം കൂടിയ രണ്ടു മക്കളും ഇന്ന് ചിത്ര രചനയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.ഇരുവരും ഇതുവരെ അച്ഛനെപ്പോലെ മത്സരങ്ങളിൽ പങ്കെടുക്കാറില്ല.

Advertisment

publive-image

മൂത്ത മകൻ ആകാശ് കസ്റ്റമറുടെ ആവശ്യാനുസരണം അവരുടെ ജീവൻ തുടിക്കുന്ന ഫോട്ടോ പെൻസിൽ ഡ്രോയിങ്ങിലൂടെ വരച്ചു നല്കും. കൂടാതെ അച്ഛനെപ്പോലെ തന്നെ സിനിമാ താരങ്ങളുടേയും രാഷ്ട്രിയക്കാരുടേയും അയൽവാസികളുടേയും ചിത്രങ്ങളാണ് ഇഷ്ട വിഷയം. എന്നാൽ മകളായ ആദിത്യ സ്പ്പോർട്ട് ആർട്ടിനാണ് മുൻ തൂക്കം നല്കുന്നത്.സ്വന്തം അമ്മയെ മുന്നിൽ ഇരുത്തി ആ ചിത്രം പെൻസിലിലൂടെ വരച്ചാണ് മികവ് തെളിയിച്ചത്.
ഇരുവരും ചെറിയ തുകയ്ക്ക് ചിത്രങ്ങൾ വരച്ച് വില്ക്കുന്നുമുണ്ട്.വരച്ച ചിത്രങ്ങളെല്ലാം ആർട്ട് ബ്ലോഗ് എന്ന ഇൻസ്റ്റ ഗ്രാം ഐഡിയിലൂടെ |പ്രദർശിപ്പിക്കാറുമുണ്ട്.രണ്ടു പേരും +2 കഴിഞ്ഞു തുടർന്ന് ചിത്രരചന ശാത്രിയമായി പഠിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

Advertisment