സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്കു പിന്തുണയുമായി ഡ്രീം സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്‍

New Update

publive-image

Advertisment

കൊച്ചി: കൊവിഡ് മൂലം കഷ്ടതയനുഭവിക്കുന്ന സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്കു പിന്തുണയുമായി ഡ്രീം സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്റെ 'ബാക്ക് ഓണ്‍ ട്രാക്ക്' സംരംഭം.29 കായിക ഇനങ്ങളില്‍ നിന്നുള്ള 3500 ല്‍പ്പരം സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്ക് ഇതിനകം ഡിഎസ്എഫ് സഹായങ്ങള്‍ നല്‍കി.

നിലവിലുള്ളതും വിരമിച്ചതുമായ 3,300 അത്‌ലറ്റുമാര്‍, 100 ലേറെ കോച്ചുമാര്‍, 70 ലധികം സപ്പോര്‍ട്ട് സ്റ്റാഫ്, സ്‌പോര്‍ട്ട്‌സ് മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് സഹായങ്ങള്‍ ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള 50 ഗുണഭോക്താക്കള്‍ക്ക് സഹായം ലഭിച്ചു

സാമ്പത്തിക സഹായം, പരിശീലനത്തിനും സ്‌പോര്‍ട്‌സ് ഉപകരണത്തിനുമുള്ള പിന്തുണ, കോച്ചിംഗ്, ഉചിതമായ ഭക്ഷണക്രമവും പോഷണവും, പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്, ശുചിത്വമുള്ള കിറ്റുകള്‍ എന്നിവയാണ് 'ബാക്ക് ഓണ്‍ ട്രാക്ക്' വഴി ലഭ്യമാക്കുക. കൊവിഡ് പ്രതിസന്ധി കാരണമായി തങ്ങളുടെ ജോലി നഷ്ടമായ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരെ പ്ലേഫീല്‍ഡ് മാഗസിന്‍ ഉദ്യമം മുഖേന ഡിഎസ്എഫ് പിന്തുണച്ചു.

'കൊവിഡ് മൂലം കഷ്ടതയനുഭവിക്കുന്ന സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍കളെ സ്വന്തം കാലില്‍ നില്‍ക്കുന്നതിനും 'ബാക്ക് ഓണ്‍ ട്രാക്ക്' മുഖേന അവരുടെ വ്യക്തിഗതവും കായികവുമായ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ അവരെ സഹായിക്കാനുമാണ് ഇങ്ങനെയാരു സംരംഭത്തിനു തുടക്കമിട്ടതെന്നു ഡ്രീം സ്‌പോര്‍ട്‌സ് ആന്‍ഡ് ഡ്രീം 11 സഹ-സ്ഥാപകനും സിഒഒയുമായ ഭവിത് സേഠ് പറഞ്ഞു.

ബാക്ക് ഓണ്‍ ട്രാക്കി'ന്റെ ഗുണഭോക്താക്കളില്‍ ഒന്ന് ദ ഇന്‍ഡ്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഐബിഎഫ്എഫ്) ആണ്. 'ബ്ലൈന്‍ഡ് ഫുട്‌ബോള്‍ സാധാരണ ഫുട്‌ബോളില്‍ നിന്നു വ്യത്യസ്തമായതിനാല്‍,അന്ധരായ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന കായിക വിനോദത്തിനു വേണ്ടി വളരെ കൂടുതല്‍ സമയവും അദ്ധ്വാനവും സമര്‍പ്പിക്കേണ്ടി വരുന്നു. 'ബാക്ക് ഓണ്‍ ട്രാക്കിനാല്‍ ഐബിഎഫ്എഫ്‌സ് കളിക്കാര്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നു ഐബിഎഫ്എഫ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ സുനില്‍ ജെ മാത്യു പറഞ്ഞു.

രാജ്യത്ത് ഇത്തരത്തില്‍ ആദ്യത്തേതായ കൊച്ചിയിലെ ഞങ്ങളുടെ പാരാ സ്‌പോര്‍ട്‌സ് നാഷണല്‍ അക്കാദമിക്ക് ദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളില്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് അത്‌ലറ്റുകളെ സഹായിക്കാന്‍ വേണ്ടി പരിശീലനവും സ്‌പോര്‍ട്‌സ്വെയര്‍, സ്‌പോര്‍ട്‌സ് എക്വിപ്‌മെന്ര്‍റ്, സാന്പത്തിക സഹായം എന്നിവയും ലഭ്യമാക്കാന്‍ കഴിയുന്നുണ്ടെന്നും സുനില്‍ ജെ മാത്യു പറഞ്ഞു.

dream sports foundation
Advertisment