വരുന്നൂ… ‘ചൈനീസ്’ ജോര്‍ജ്ജ്കുട്ടി

ഉല്ലാസ് ചന്ദ്രൻ
Saturday, December 14, 2019

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

‘ഷീപ്പ് വിത്തൗട്ട് എ ഷെഫേര്‍ഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. സാം ഖ്വാ ആണ് ചിത്രത്തിന്റെ സംവിധയകന്‍. യാങ് സിയാവോ, ഷുവോ ടാന്‍, ജോവാന്‍ ചെന്‍, ഫിലിപ്പ് കിയോംഗ്, പോള്‍ ചുന്‍ പുയി എന്നിവരാണ് അഭിനേതാക്കള്‍. ആറര കോടിയോളം യു.എസ്. ഡോളറാണ് ചിത്ത്രിന്റെ മുടക്ക്മുതല്‍.

ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ദൃശ്യത്തിലെ പല രംഗങ്ങളും അതേപടി പകര്‍ത്തിയാണ് ചൈനീസ് ഭാഷയില്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം പുറത്തിറങ്ങും. മലയാളത്തില്‍ വന്‍വിജയം നേടിയ ദൃശ്യം വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. തമിഴ്, തെലുങ്ക്സ ഹിന്ദി, കന്നട, സിംഹള ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി.

×