മിഷിഗൺ സെന്റ്‌ ജോൺസ് മാർത്തോമാ ചര്ച്ച ഡ്രൈവ് ത്രൂ ഫുഡ്‌ ഫെസ്റ് 17ന്

New Update

publive-image

മിഷിഗൺ:മിഷിഗൺ സെന്റ്‌ ജോൺസ് ചര്ച്ച മാർത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്തആഭിമുഖ്യത്തിൽ യുവജന വാരത്തോടു അനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്‌ ഫെസ്റ് നടത്തുന്നു.

Advertisment

'ഫീഡിങ് അമേരിക്ക' എന്ന പ്രോജെക്ടിലേക് ഫണ്ട് ശേഖരിക്കുന്നതിനാണ് ഒക്ടോബർ 17 ശനിയാഴ്ച 11.30 am മുതൽ 2.30 pm വരെ പൂർണമായും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചു ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിന്റെപാർക്കിംഗ് ഏരിയയിൽ (2601 E Square lake Rd. Troy.MI- 48085) വച്ച് ഫുഡ്‌ ഫെസ്റ്റ് നടത്തുന്നത്.

ഇതിനോട്അനുബന്ധിച്ചു വിവിധ സാധനങ്ങൾ ലേലം ചെയ്യുന്നതായിരിക്കും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളായിട്ടുള്ള സെന്റ്‌ ജോൺസ് മാർത്തോമാ യുവജനസഖ്യത്തിന്റെ ഈ സംരംഭത്തിന് നിങ്ങളുടെപ്രാർത്ഥന പൂർവമായ സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌:

റവ . ക്രിസ്റ്റഫർ ഡാനിയേൽ(പ്രസിഡന്റ് ) 732-754-8131
ബിനു ജേക്കബ് ( വൈസ് പ്രസിഡന്റ് )- 586-879-7667
സിമി അനിൽ (സെക്രട്ടറി )-586-601-4047
സജിനി സ്റ്റീഫൻ (ട്രെഷറർ )-586-243-9074

us news
Advertisment