ചിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവര്‍ സര്‍വീസസ് ഓഫീസുകളും നവംബര്‍ 17ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 7 വരെ അടച്ചിടുന്നതാണെന്ന് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ജെസി വൈറ്റ് നവംബര്‍ 13 വെള്ളിയാഴ്ച അറിയിച്ചു.
ഓഫീസുകള്‍ അടഞ്ഞുകിടക്കുമ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പ്ലേറ്റ് സ്റ്റിക്കര്‍ എന്നിവ ഓണ്‍ലൈനിലൂടെ ലഭ്യമാണെന്ന് അറിയിപ്പില്‍ പറയുന്നു. കോവിഡ് 19 പാന്‍ഡമിക്ക് സംസ്ഥാനത്ത് വീണ്ടും വ്യാപകമാകുന്നതാണ് ഓഫീസുകള്‍ അടച്ചിടുന്നതിന് നിര്‍ബന്ധിതമാക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഐ ഡി കാര്‍ഡുകളും പുതുക്കുന്നതിന് 2020 ജൂണ്‍ 1 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ സി.ഡി.എല്‍ ഫെസിലിറ്റികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
വൈകുന്നേരം വീടുകളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വായന പരിശീലിക്കണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ഇല്ലിനോയ് സംസ്ഥാനത്ത് നവംബര്‍ 13 വെള്ളിയാഴ്ച 15,415 പുതിയ കോവിസ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് റിക്കാര്‍ഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്.
മാര്‍ച്ചു മാസം പകുതിയോടെ മഹാമാരി നിയന്ത്രിക്കുന്നതന് െ്രെഡവിംഗ് ഫെസിലിറ്റികള്‍ അടച്ചിട്ടിരുന്നു. ജീവനക്കാരുടെയും പബ്‌ളിക്കിന്റെയും ആരോഗ്യ സുരക്ഷയെ കണക്കിലെടുക്കേണ്ടതുണ്ടെന്നും സെക്രട്ടറി പറഞ്ഞു.