കെ റെയിൽ പദ്ധതിയുടെ ഡ്രോണ്‍ സർവ്വേ നിർത്തി വച്ചു: വടകരയിൽ പൊലീസിന്‍റെ സഹായത്തോടെ നടക്കുന്ന സർവ്വേക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

New Update

publive-image

മലപ്പുറം: കെ റെയിൽ പദ്ധതിയുടെ ഡ്രോണ്‍ സർവ്വേ നിർത്തി വച്ചു. വടകരയിൽ പൊലീസിന്‍റെ സഹായത്തോടെ നടക്കുന്ന സർവ്വേക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

Advertisment

ഇതേ തുടർന്നാണ് സർവ്വേ താൽക്കാലികമായി നിർത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും നടപടികൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന്‍റെ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ പാർട്ടികളും ആക്ഷൻ കമ്മറ്റികളും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് സർവ്വേ നടപടികൾ തുടരുന്നത്. നവംബർ ആദ്യ വാരം സർവ്വക്കെത്തിയപ്പോഴും ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

Advertisment