Advertisment

നിരോധിത ലഹരിമരുന്നായ എംഡിഎംഎ വിൽപ്പനയ്‌ക്കെത്തിച്ച യുവാവ്‌ അറസ്റ്റിൽ

New Update

publive-image

Advertisment

കോഴിക്കോട്‌: നിരോധിത ലഹരിമരുന്നായ എംഡിഎംഎ വിൽപ്പനയ്‌ക്കെത്തിച്ച യുവാവ്‌ അറസ്റ്റിൽ. മലപ്പുറം പള്ളിക്കൽ സ്വദേശി ജുനൈദി(24)യൊണ്‌ എലത്തൂർ പൊലീസ്‌ പിടിച്ചത്‌. ഇയാളിൽ നിന്ന്‌ 22.3 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. പൊലീസ്‌ പട്രോളിങ്ങിനിടെയാണ്‌ കോരപ്പുഴപ്പാലത്തിന്‌ സമീപത്തായി നിർത്തിയിട്ട ഓഡി കാർ ശ്രദ്ധയിൽപ്പെട്ടത്‌.

സംശയം തോന്നി നടത്തിയ പരിശോധനയിലാണ്‌ കാറിൽ നിന്ന്‌ ലഹരി മരുന്ന്‌ പിടിച്ചത്‌. ഇയാൾക്കെതിരെ മുമ്പ്‌ കേസുകളുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. എലത്തൂർ സി.ഐ എ. സായൂജ്‌ കുമാർ, എസ്.‌ഐ ഇ.എം. സനീഷ്‌, സീനിയർ സി.പി.ഒ സൂരജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്റ്റുചെയ്‌തത്‌.

NEWS
Advertisment