പൊളളാച്ചിയിലെ അനധികൃത റിസോർട്ടിൽ ലഹരി പാര്‍ട്ടി; കേരളത്തില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

New Update

publive-image

പൊള്ളാച്ചി: പൊളളാച്ചിയിലെ അനധികൃത റിസോർട്ടിൽ നടത്തിയ റെയിഡില്‍ മദ്യവും ലഹരി വസ്തുക്കളും പിടികൂടി. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി 150 വിദ്യാർത്ഥികളും പിടിയിലുള്ളതായി വിവരം.  റിസോർട്ട് പ്രവർത്തിച്ചിരുന്നത് പൊളളാച്ചിക്ക് സമീപം സേത്തുമടയിലാണ്.

Advertisment

തമിഴ്നാട് പൊലീസ് റിസോർട്ട് സീൽ ചെയ്തു. വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്യുന്നു. വിദ്യാർത്ഥികൾ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയെന്ന് തമിഴ് പൊലീസ് അറിയിച്ചു.

Advertisment