മദ്യപിച്ചെത്തിയ ഇന്ത്യക്കാരനെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി

New Update

publive-image

കുവൈറ്റ് സിറ്റി: മദ്യപിച്ച് യാത്ര ചെയ്യാനെത്തിയ ഇന്ത്യക്കാരനെ കുവൈറ്റ് വിമാനത്താവളത്തില്‍ പിടികൂടി. യാത്ര പുറപ്പെടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ഇയാള്‍ അസാധാരണമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.

Advertisment

ജലീബ് അല്‍ ഷുയുഖിലെ പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൈമാറി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

Advertisment