ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ചവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കി ദുബായ് ഭരണാധികാരി; പൂച്ചയെ രക്ഷിച്ചവരില്‍ മലയാളികളും

New Update

publive-image

ദുബായ്: കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളി അടക്കമുള്ളവര്‍ക്ക് യുഎഇ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം 50,000 ദിര്‍ഹം വീതം (ഏകദേശം 10 ലക്ഷം രൂപ) പാരിതോഷികം നല്‍കി.

Advertisment

കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ ഗര്‍ഭിണിയായ പൂച്ചയെ തുണി വിരിച്ചാണ് സംഘം രക്ഷിച്ചത്. നാദാപുരം സ്വദേശി മുഹമ്മദ് റാഷിദ് പങ്കുവച്ച ദൃശ്യം വൈറലായതോടെയാണ് ഇത് ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

'ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക' എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.

മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍, മൊറോക്കന്‍ സ്വദേശി അഷ്‌റഫ്, പാകിസ്ഥാന്‍ സ്വദേശി അതീഫ് മെഹ്‌മൂദ് എന്നിവര്‍ക്കാണ് പാരിതോഷികം ലഭിച്ചത്.

Advertisment