യു​എ​ഇ​യി​ല്‍ പൊ​ള്ള​ലേ​റ്റ് ചെങ്ങന്നൂർ സ്വദേശികളായ മൂ​ന്നം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

New Update

ദു​ബാ​യി: യു​എ​ഇ​യി​ല്‍ പൊ​ള്ള​ലേ​റ്റ് മൂ​ന്നം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ പു​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി അ​നി​ല്‍ നൈ​നാ​ന്‍, ഭാ​ര്യ നീ​നു, മ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ജോ​ര്‍​ദാ​ന്‍ സ്വ​ദേ​ശി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Advertisment

publive-image

ഉ​മ്മ​ല്‍ ഖു​വൈ​നി​ലെ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തീ​പി​ടു​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ നീ​നു​വും മ​ക​നും അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​നി​ലി​നെ അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നീ​നു​വും മ​ക​നും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പൊ​ള്ള​ലേ​റ്റ ജോ​ര്‍​ദാ​ന്‍ പൗ​ര​നും ചി​കി​ത്സ​യി​ലാ​ണ്.

Advertisment