/sathyam/media/post_attachments/dHiPGN1UByU6aS547zA2.jpg)
ദുബായ്∙ ദുബായില്‍ മലയാളിയായ ഭാര്യയെ കൊലപ്പെടുത്തിയത് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണെന്ന് ഭര്‍ത്താവിന്‍റെ മൊഴി.
ദുബായിൽ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കിടെ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ദുബായ് കോടതിയിൽ നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉള്ളത്.
താൻ ഭാര്യയെ കുത്തിക്കൊന്നതാണെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്എംഎസ് ലഭിച്ചിരുന്നതായും പ്രതി പറഞ്ഞു.
2019 സെപ്തംബർ 9 നായിരുന്നു കേസിനാസ്പദമായ സംഭവം. ഓണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി. ഇരുവരും തമ്മിൽ തർക്കമായി.
മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു.
16 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാന്‍ കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺമക്കളാണ് ഇവര്‍ക്കുള്ളത്.
യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി കൊലയ്ക്ക് ഒരു വർഷം മുൻപായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഇത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തത്.
ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. ഈ കമ്പനിയിലെ മാനേജരാണ് വിദ്യ പാർക്കിങ്ങിൽ കുത്തേറ്റ് വീണു കിടക്കുന്നത് കണ്ടതായി കോടതിയില്‍ മൊഴി നല്‍കിയത് .
ഓഫീസ് ജീവനക്കാരന്‍ വിവരം അറിയിച്ചതനുസരിച്ച് താൻ വന്നു നോക്കിയപ്പോള്‍ വിദ്യ പാർക്കിങ് ലോട്ടിൽ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നും മരിച്ചിരുന്നു എന്ന് ഉറപ്പായെന്നും മാനേജർ മൊഴി നൽകി. മാർച്ച് രണ്ടിന് കേസിന്റെ വിചാരണ തുടരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us