/sathyam/media/post_attachments/RCZYGj773eBxwD0Dqwol.jpg)
ദുബൈ: കേരളസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ദുബൈ കെഎംസിസി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്‍റെ ഏഴാം ബാച്ചിന്‍റെ സർട്ടിഫിക്കേറ്റ് വിതരണം ദുബൈ അല്‍ ബറഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ ഒക്‌ടോബർ 9 തിയ്യതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു.
ദുബൈ കെഎംസിസി പ്രസിഡന്‍റെ ഇബ്രാഹിം എളേറ്റിൻറെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് 25 പഠിതാക്കൾക്ക് ഒറിജിനൽ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തുകൊണ്ട് വിജയിച്ച പഠിതാക്കളെ അനുമോദിച്ചു സംസാരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ ദുബൈ കെഎംസിസി ആക്റ്റിംഗ് ജനറല്‍സെക്രട്ടറി മാരായ അഡ്വ സാജിദ് അബൂബക്കർ,ഹംസ തൊട്ടി എന്നിവർ ആശംസകൾ നേർന്നു.
കഴിഞ്ഞ ഏഴു ബാച്ചുകളിലായി 100 ശതമാനം വിജയത്തോടു കുടി 575 പഠിതാക്കള്‍ക്ക് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും തുടര്‍ പഠനത്തിനും മെച്ചപ്പെട്ട തൊഴിലുകള്‍ കണ്ടെത്തുവാനും അവര്‍ക്ക് ഈ കോഴ്സിലുടെ സാധിച്ചിട്ടുണ്ട്.
ദുബൈ കെഎംസിസി സാക്ഷരതാ മിഷന്‍ കോഡിനേറ്ററും വിദ്യാഭ്യാസ വിംഗ് ജനറൽ കൺവീനറുമായ ഷെഹീര്‍ കൊല്ലം സ്വാഗതവും ഏഴാം ബാച്ചിന്റെ ക്ലാസ് ലീഡർ വെംഷീർ നന്ദിയും പറഞ്ഞു.
എട്ടാം ബാച്ചിന്റെ സൗജന്യ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8 മണിക്ക് മുതല്‍ ഉച്ചക്ക് 12 മണിവരെ ഓൺലൈനിൽ നടക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us