/sathyam/media/post_attachments/YcTMdsNFyGWcT1qBjYXt.jpg)
ദുബൈ:ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മറ്റിയുടെ സഹകരണത്തോടെ കൊല്ലം ജില്ല കമ്മറ്റിയും ജില്ലാ മുസ്ലീം ലീഗ് കമ്മറ്റിയും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൾഫിക്കർ സലാം സാഹിബിൻ്റെ നേതൃത്യത്തിൽ കൊല്ലം ജില്ലയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളൾക്കുള്ള സഹായം മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് റജി തടിക്കാടിന് നൽകി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഉമയനല്ലൂർ ഷിഹാബുദ്ദീൻ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സാജൻ ഹിലാൽ മുഹമ്മദ്, സീനിയർ വൈസ് പ്രസിഡൻ്റ് ഹിഷാം സംസം, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.സദഖത്തുള്ള എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ രംഗത്തും മഴക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കുമൊയി മുസ്ലീം ലീഗ് പാര്‍ട്ടിയും കെഎംസിസിയും ആവിഷ്കരിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും എല്ലാവരും കൂടെയുണ്ടാകുമെന്ന മുസ്ലീം ലീഗ് കമ്മറ്റിയും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൾഫിക്കർ സലാം ആവശ്യപ്പെട്ടു. കേരളീയർ ഒന്നിച്ചു ഈ പ്രതിസന്ധിയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ കൊല്ലം, ദുബൈ കെ.എം.സി.സി. കൊല്ലം ജില്ലാ പ്രസിഡൻറ് ഷെഹീർ എം പത്തനാപുരം, ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ് കൊട്ടാരക്കര എന്നിവർ അഭിനന്ദനം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us