ദുബൈ : കാരുണ്യത്തിന്റെ അടുക്കളക്കിറ്റുമായി വനിതാലീഗ് പ്രളയഭൂമിയിലെ വീടുകളിലേക്ക് ഞായറാഴ്ച മുതല്‍ നീങ്ങിത്തുടങ്ങും. ദുബൈ കെ എം സി സിയുടെ സഹായത്തോടെ 500 ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് വീടുകളിലേക്കാവശ്യമായ സാധനസാമഗ്രികങ്ങളടങ്ങിയ അടുക്കളക്കിറ്റ് വിതരണം ചെയ്യുന്നത്.
വിതരണണോല്‍ഘാടനം മുസ് ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖ്‌അലി ശിഹാബ്തങ്ങള്‍ ഇന്നലെ നിര്‍വ്വഹിച്ചു.
അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദുബൈ കെ എം സി സി ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആര്‍ ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, അബ്ദുൽകാദര്‍ അരിപ്പാമ്പ്ര, ഷുക്കൂര്‍ എറണാകുളം എന്നിവർ അറിയിച്ചു.
പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, അഡ്വ :കെ എന്‍ എ കാദര്‍, പ്രൊഫ :സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങൾ, ജില്ലാ മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ :യു എ ലത്തീഫ്, സെക്രട്ടറി ഇസ് മായില്‍ മൂത്തേടം, ദുബൈ കെ എം സി സി ഭാരവാഹികളായ അഡ്വ :സാജിദ് അബൂബക്കര്‍, ആവയില്‍ ഉമ്മര്‍ ഹാജി,
എം എ മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ അരൂക്കുറ്റി, ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ ടി അഷ്റഫ് വനിതാലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജല്‍സീമിയ, ജനറല്‍ സെക്രട്ടറി ബുഷ്റ ഷബീര്‍, സഹഭാരവാഹികളായ ഹാജറുമ്മ ടീച്ചര്‍, സി എച്ച് ജമീല ടീച്ചര്‍, റംല വാക്കിയത്ത്, ശ്രീദേവി പ്രാക്കുന്ന്, വഹീദ രണ്ടത്താണി, നസീറ കൊണ്ടോട്ടി, ഖദീജ മൂത്തേടത്ത്, അഡ്വ :റജീന, സുലൈഖ താനൂര്‍ തുടങ്ങിയവർ സംബന്ധിച്ചു.
ദുരിതബാധിതകുടുംബങ്ങൾ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോകുന്നതനുസരിച്ചാണ് കാരുണ്യത്തിന്റെ അടുക്കളക്കിറ്റുകള്‍ മലപ്പുറം ജില്ലാ വനിതാലീഗിന്റെ നേതൃത്വത്തിലുള്ള നന്മക്കൂട്ടായ്മ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കൈമാറുന്നത്. പ്രകൃതിക്ഷോഭത്തിന്റെ കെടുതികളില്‍നിന്ന് ഇനിയും നാം മോചിതരായിട്ടില്ല.
മണ്ണിനടിയില്‍പെട്ട് കാണാതായ മാതാപിതാക്കളെ, സഹോദരിസഹോദരങ്ങളെ, മക്കളെ മണ്ണിനടിയില്‍നിന്നും തിരിച്ച്കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന കുടുംബങ്ങള്‍, വീടുകളും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവര്‍, ആയിരത്തിലധികം വരുന്ന കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്.
അധികൃതരുടെ നിര്‍ദേശാനുസരണം അവർ വീടുകളിലേക്ക് മാറിത്താമസിക്കുമ്പോൾ ചെളിയും മറ്റും വന്നടിഞ്ഞ് വൃത്തിഹീനമായ നിലയിലായിരിക്കും വീടുകളെല്ലാം. അതൊക്കെ കഴുകിത്തുടച്ച് വൃത്തിയാക്കി മാറ്റാനും ഭക്ഷണം പാകംചെയ്ത് കഴിക്കാനും അന്തിയുറങ്ങാനും വിശ്രമിക്കാനുമൊക്കെയുള്ള വീട്ടുപകരണങ്ങളടങ്ങിയതാണ് അടുക്കളക്കിറ്റ് - ഭാരവാഹികള്‍ വ്യക്തമാക്കി.
വനിതാലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ദുബൈ കെ എം സി സിയുടെ സഹകരണത്തോടെ ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us