മതവികാരം വ്രണപ്പെടുത്തി; ഗള്‍ഫ് രാജ്യങ്ങളില്‍ ദുല്‍ഖര്‍ ചിത്രത്തിന് വിലക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Advertisment

ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ദുല്‍ഖറിന്‍റെ ചിത്രങ്ങള്‍ക്ക് രാജ്യങ്ങളില്‍ വലിയ പ്രേക്ഷകരുള്ള സാഹചര്യത്തില്‍ വിലക്ക് നീക്കിയില്ലെങ്കില്‍ അത് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഒരു റൊമാന്‍റിക് ഡ്രാമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം പാന്‍-ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. . പി.എസ്. വിനോദാണ് ഛായാഗ്രാഹകന്‍. 1960 കളില്‍ ജമ്മു കശ്മീരില്‍ നടന്ന ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മൃണാള്‍ ഠാക്കൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രശ്മിക മന്ദാനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisment