New Update
നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്‍റെ മനസ്സില്‍ അത് ഒരു അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
Advertisment
എല്ലാത്തിന്‍റെയും സയന്‍സ് നോക്കാന്‍ അറിയില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കംപ്യുട്ടർ ഉപയോഗിച്ചാണ് പാട്ട് പാടുന്നതെന്നും ലൈവില്‍ സുന്ദരിപെണ്ണേ പാടാന്‍ പറഞ്ഞാല്‍ പെട്ടുപോകുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
'സീതാരാമം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹാനു രാഘവപുഡി സംവിധാനം ചെയ്ത 'സീതാരാമം' ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങുക. തെലുഗ്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.