ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രമായ സോയ ഫാക്ടറിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Thursday, August 29, 2019

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രമായ സോയ ഫാക്ടറിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിക്കറ്റും പ്രണയവും ഭാഗ്യവും എല്ലാം നിറച്ച ഒരു കിടു എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.

സെപ്റ്റംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. അനുജ ചൗഹാന്റെ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സോയ എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നതാണ് നോവലിന്റെ പ്രമേയം.

ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ അഭിനയിച്ചിരുന്ന കര്‍വാന്‍ ആയിരുന്നു താരത്തിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം. അതിനുശേഷം അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍.സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയായിട്ടാണ് സോനം കപൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

×