ദമ്മാം: കൊവിഡ് മഹാമാരി തീർത്ത ഭയത്തിനും ഒറ്റപ്പെടലിനുമിടയിൽ ജീവിതം തന്നെ ലോക്ഡൗണിലായി റൂമുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന അനേകം പ്രവാസികൾക്ക് തണലാവുകയാണ് സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ ആസ്ഥാന നഗരമായ ദമ്മാമിലെ ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാർ. ഭക്ഷണക്കിറ്റും വൈദ്യസഹായവും കൗൺസിലിംഗും ഒക്കെയായി സദാസമയവും സജീവമാണ് ഫോറത്തിൻ്റെ ജീവകാരുണ്യ വിഭാഗം.
/sathyam/media/post_attachments/6xpGxcj6zifRgZd26JzW.jpg)
ടൊയോട്ട , ഖാലിദിയ്യ, കൊ ദരിയ തുടങ്ങിയ ദമ്മാം നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലെല്ലാം ഇവരുടെ സഹായമെത്തുന്നുണ്ട്. ദമ്മാം, റയ്യാൻ ബ്ലോക്ക് കമ്മിറ്റികൾക്കു കീഴിലുള്ള ഫോറം വളണ്ടിയർമാരാണു ഈ പ്രദേശങ്ങളിൽ ഭക്ഷ്യ ധാന്യകിറ്റുകളും മരുന്നും എത്തിച്ചുനൽകുന്നത്. സോഷ്യൽ ഫോറം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ, മൻസൂർ ആലംകോട്, സുബൈർ നാറാത്ത്, അലി മാങ്ങാട്ടൂർ, മുനീർ കൊല്ലം, അൻഷാദ്, സജീർ, ഷറഫുദീൻ, റനീഷ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ് ലൈൻ ടീം പ്രവർത്തിക്കുന്നത്. ഫോറത്തിന്റെ ഹെല്പ് ലൈൻ നംബരുകളിലേക്ക് സഹായം അഭ്യർതിച്ച് കോളുകൾ വരുന്ന മുറക്ക് മൂന്ന് ടീമായി തിരിഞ്ഞാണു
നിലവിൽ ഈ മേഖലകളിൽ കിറ്റുകൾ എത്തിക്കുന്നത്.
/sathyam/media/post_attachments/7pEnkgsqwof0BuUBogaK.jpg)
<
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us