പാലക്കാട് ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ 200 കേസുകള്‍ കണ്ടെത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇന്നലെനടത്തിയ പരിശോധനയില്‍ 200 പ്രോട്ടോകോള്‍ ലംഘനങ്ങൾ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാർ പരിശോധന നടത്തുന്നത്. 39 പേരാണ് പരിശോധന നടത്തിയത്.

ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയ പരിധി കഴിഞ്ഞിട്ടും കടകള്‍ തുറന്നു വെക്കുക എന്നിവയ്‌ക്കെതിരെയാണ് കേസ് എടുത്തത്.

കടകള്‍, ആരാധനാലയങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികൾ, കണ്ടെയ്ന്‍മെന്റ് സോണുകൾ എന്നിവിടങ്ങളിലും പരിശോധന തുടരുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറാണ് പരിശോധന നടത്തുക.

palakkad news
Advertisment