/sathyam/media/post_attachments/FA3WTlM0vXcVKlKCIdjs.jpg)
ആലത്തൂര്‍: ലോക് ഡൗൺ മൂലം ഹോട്ടലുകളും മറ്റു ഭക്ഷണശാലകളുമില്ലാത്തതിനാൽ ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്ന നായകൾക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകി.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് ഡിവൈഎഫ്ഐ ജില്ലയിലെമ്പാടും തെരുവ് നായകൾക്ക് ഭക്ഷണ വിതരണം നടത്തിയിരുന്നു.
ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ വിതരണത്തിൽ ജില്ല ട്രഷറർ എം.രാജേഷ്, ബ്ലോക്ക് സെക്രട്ടറി ശോഭന, ട്രഷറർ മുഹമ്മദ് ഹനീഫ, ജോയിന്റ് സെക്രട്ടറി അനൂപ്, ആലത്തൂർ മേഖല സെക്രട്ടറി കാവ്യൻ, കാട്ടുശ്ശേരി മേഖല സെക്രട്ടറി സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഈ പ്രവർത്തനം ഡിവൈഎഫ്ഐ ഏറ്റെടുക്കുമന്ന് ഭാരവാഹികള്‍ പറഞ്ഞു