/sathyam/media/post_attachments/T8kvGLBhK7S4L0oEBETe.jpg)
കരിമ്പ: ലോക പരിസ്ഥിതി ദിനത്തില്‍ പുതിയ ഹരിതാഭക്ക് തുടക്കം കുറിച്ചും മഴക്കാല ശുചീകരണ യഞ്ജത്തിനും മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ കല്ലടിക്കോട് യൂണിറ്റ് പ്രവർത്തകർ.
'ഒരു തൈ നടാം' എന്ന ക്യാമ്പയിനിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു. കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ടി.ബി.സബ് സെന്റർ ശുചീകരണ പ്രവൃത്തി ഡി വൈ എഫ് ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉദ്‌ഘാടനം ചെയ്തു.
മേഖല സെക്രട്ടറി കെ.പി.മണികണ്ഠൻ, പ്രസിഡന്റ് ആദിൽ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി അനുബന്ധ സേവന പ്രവർത്തനങ്ങൾ.