/sathyam/media/post_attachments/3pxd0SYKnnzBMxOfArCv.jpg)
കുവൈറ്റ്: കുവൈറ്റില്‍ നേരിയ ഭൂചലനം. ഇന്ന് ഉച്ചയോടെ 11.30നാണ് രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനമാണ് കുവൈറ്റിലും അനുഭവപ്പെട്ടത്.
ഭൂകമ്പമാപിനിയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇറാനിലെ ബൈഹഹാനാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്നും ഇറാനായിരുന്നു പ്രഭവകേന്ദ്രം.