Advertisment

തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് 'ഓയില്‍ എസ്ട്രാക്ഷനു' മായി ബന്ധമില്ല; കുവൈറ്റില്‍ ഭൂകമ്പമുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തണമെന്ന് വിദഗ്ധര്‍

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഭൂകമ്പമുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താനും, അത് വിശദമായി പഠിക്കാനും ഗവേഷണം നടത്തണമെന്ന് പ്രമുഖ ജിയോളജിസ്റ്റ് ഡോ. മുബാറക് അല്‍ ഹജ്രി ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയുണ്ടായ പ്രകമ്പനത്തിന് എണ്ണ വേര്‍തിരിച്ചെടുക്കലുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ട് കി.മീ ആഴത്തില്‍ ഭൂചലനം നിരീക്ഷിച്ചതായുള്ള കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ പ്രഖ്യാപനം ഇത് സ്ഥിരീകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെയുണ്ടായ ഭൂചലനങ്ങള്‍ക്ക് ഓയില്‍ എസ്ട്രാക്ഷനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുവൈറ്റില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള ഭൂകമ്പമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അറേബ്യന്‍ പെനിന്‍സുല പ്ലേറ്റും, യുറേഷ്യന്‍ പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായി തെക്കന്‍ ഇറാനിലെ സാഗ്രോസ് പര്‍വതനിരയില്‍ നിന്ന് ഉണ്ടാകുന്ന വന്‍ ഭൂകമ്പമാണ് ആദ്യത്തേത്. കുവൈറ്റിലെ തീരപ്രദേശത്താണ് സാധാരണ ഇത് അനുഭവപ്പെടുന്നത്.

രണ്ടാമത്തേത്, എട്ട് മുതല്‍ 10 കി.മീ വരെ ആഴത്തില്‍ മനകീഷ് പ്രദേശത്ത് പ്രാദേശികമായി സംഭവിക്കുന്നതാണ്. ഇത് തെക്കന്‍ കുവൈറ്റിലാണ് കൂടുതലായും അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment