/sathyam/media/post_attachments/bjjb4SzGhrdUOhrLps4r.jpg)
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലംമാറ്റം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ രാധാകൃഷ്ണനെയാണ് സ്ഥലംമാറ്റിയത്.സ്വര്‍ണക്കടത്ത് കേസിന്റെ ആരംഭം മുതല്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്‍.
ചെന്നൈയില്‍ 10 ദിവസത്തിനകം ജോയിന്‍ ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കി. രാധാകൃഷ്ണന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല.
സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലംംമാറ്റം. സ്വര്‍ണക്കടത്ത് കേസില്‍ രാധാകൃഷ്ണനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.