ഇന്ത്യയിലെ ആദ്യ കോവിഡ് ലൈഫ് ഇന്‍ഷുറന്‍സുമായി എഡ്ല്‍വൈസ് ടോകിയോ ലൈഫ്

New Update

publive-image

കൊച്ചി: എഡ്ല്‍വൈസ് ടോകിയോ ലൈഫ് ഇന്‍ഷൂറന്‍സ് ഇന്ത്യയിലെ ആദ്യ വ്യക്തിഗത കോവിഡ് ലൈഫ് ഇന്‍ഷൂറന്‍സായ കോവിഡ് ഷീല്‍ഡ് പ്ലസ് അവതരിപ്പിച്ചു.

Advertisment

കോവിഡ് രോഗബാധയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തെ തടയാന്‍ സഹായിക്കുന്ന ഈ ഇന്‍ഷൂറന്‍സ് അപേക്ഷകര്‍ക്ക് ഉടനടി ലഭിക്കും.

5,329 രൂപ നിരക്കിലാണ് പ്രീമിയം തുക ആരംഭിക്കുന്നത്. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രി ഐസിയു/എച്ഡിയുവില്‍ അഡ്മിറ്റ് ആയ കോവിഡ് രോഗികള്‍ക്ക് 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ലഭിക്കും.

പ്രീമിയം ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണയായി അടക്കാവുന്ന ചെലവ് കുറഞ്ഞ ഈ ഇന്‍ഷുറന്‍സ് വൈദ്യ പരിശോധന ഇല്ലാതെ ഉടനടി ലഭിക്കും. ഈ പോളിസി ഓണ്‍ലൈനായും വാങ്ങാം.

'ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എഡ്ല്‍വൈസ് എന്നും മുന്നിലാണ്.

കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതം രോഗത്തേക്കാള്‍ ഭയപ്പെടുത്തുന്നതാണെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ കോവിഡ് ഷീല്‍ഡ് പ്ലസ് ഉണ്ടാകുന്നത്.

ജനങ്ങളുടെ ആശങ്കകളകറ്റാനും അവരുടെ സമ്പാദ്യം സംരക്ഷിക്കാനും അതിലുപരി അവരുടെ ആരോഗ്യം വീണ്ടെടുക്കാനും ഇതു സഹായിക്കും, എഡ്ല്‍വൈസ് ടോകിയോ ലൈഫ് ഇന്‍ഷൂറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഭ്രജിത് മുഖോപാധ്യയ് പറഞ്ഞു

kochi news
Advertisment