ഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫലവും അനുകൂലമാക്കി ബിജെപി. ആ ആം ആദ്മി പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത് അവരുടേ തന്നെ മുഖം വികൃതമായത് കൊണ്ടു തന്നെയാണ്.
കഴിഞ്ഞ 27 വർഷമായി ഡൽഹിയുടെ അധികാരം നഷ്ടമായ ബിജെപിയുടെ ഈ വലിയ വിജയത്തിന് പിന്നിൽ ആം ആദ്മിക്കെതിരെ ഉയർന്ന ഗുരുതരമായ അഴിമതി ആരോപണങ്ങൾ തന്നെയാണ്. ഡൽഹിയിൽ ഭരിക്കുന്ന പാർട്ടികൾക്ക് ഒക്കെ അധികാരം നഷ്ടപ്പെട്ടതിന് പിന്നിലെല്ലാം അഴിമതി ആരോപണങ്ങൾ കാരണമായിരുന്നു
/sathyam/media/media_files/2025/02/08/TR6nzF06Wrk2KWJ2d8eN.jpg)
1998 ഡിസംബർ 3 വരെ 52 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജിൻ്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ അവസാന സർക്കാർ. അതിനുശേഷം ഡൽഹി ഭരിച്ചത് കോൺഗ്രസും എഎപിയും ആണ്.
1998 ഡിസംബറിൽ ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തി. 2013 ഡിസംബർ വരെ അവർ സംസ്ഥാനം ഭരിച്ചു. മൻമോഹൻ സിംഗ് സർക്കാരിനും സംസ്ഥാന സർക്കാരിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ പാർട്ടിക്ക് ഡൽഹി നഷ്ടപ്പെട്ടു.
കോമൺവെൽത്ത് അഴിമതി, 2ജി കുംഭകോണം, കൽക്കരി കുംഭകോണം തുടങ്ങിയവയാണ് ഡൽഹിയിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണയായത്. രാഷ്ട്രീയ സ്ർട്ടാപ്പായി AAP പെട്ടെന്ന് അന്ന് കുതിച്ചുയർന്നതിന് കാരണവും അഴിമതി രഹിത ഭരണം എന്ന മുദ്രാവാക്യം ആയിരുന്നു.
കോൺഗ്രസിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ ആ സമയത്ത് ഡൽഹിയിൽ ബിജെപിയെ സഹായിച്ചില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 10 വർഷമായി അധികാരത്തിലിരുന്ന യുപിഎ സർക്കാരിനെതിരെ കടന്നുകയറാൻ അന്ന് ബിജെപിക്ക് കഴിഞ്ഞു
/sathyam/media/media_files/2025/02/08/WJey7TNJnQrPwtwvJ3uv.jpg)
അഴിമതി തൂത്തുവാരാൻ ചൂലുമായി വന്ന അരവിന്ദ് കെജ്രിവാളിനെ ഡൽഹിയിലെ ജനം അംഗീകരിച്ചതോടെ രാജ്യ തലസ്ഥാനത്ത് പുതിയൊരു പാർട്ടിയുടെ ഉദയമാണ് കണ്ടത്.
ആദ്യമായി അധികാരമേറ്റ എഎപി സർക്കാർ അധികനാൾ പക്ഷെ നീണ്ടുനിന്നില്ല, ഭൂരിപക്ഷം ഇല്ലാത്തതിനാൽ 48 ദിവസത്തിന് ശേഷം വീണു, കോൺഗ്രസ് പിന്തുണ പിൻവലിച്ചതായിരുന്നു കാരണം. എന്നാൽ ജനം ആം ആദ്മി പാർട്ടിക്ക് പിന്നിൽ അടിയുറച്ചു നിന്നതോടെ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ എല്ലാം ആം ആദ്മി പാർട്ടി ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാക്കി.
അധികാരത്തിൽ എത്തിയപ്പോഴെല്ലാം വൈദ്യുതിയും വെള്ളവും അടക്കം പലതും ജനങ്ങൾക്ക് സൗജന്യമായി പാർട്ടി നൽകിയതോട ജനവും വിശ്വാസം തിരിച്ചു നൽകി. ക്ലീൻ ഇമേജും അഴിമതി രഹിത ഭരണമെന്ന അവകാശവാദമുന്നയിച്ച് എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പിൽ പോരാടിയ എഎപിയുടെ കാര്യത്തിലും ഒടുവിൽ ഇപ്പോൾ അഴിമതി തന്നെയാണ് വില്ലന്നായത്
എഎപിയുടെ പ്രതിച്ഛായ തകർത്ത ഘടകങ്ങളിലൊന്ന് ഡൽഹി മദ്യനയ അഴിമതി കേസ്' തന്ന.യാണ്. മുഖ്യമന്ത്രി കെജ്രിവാൾ അടക്കം മന്ത്രിമാർ പലരും അഴിമതിയിൽ മുങ്ങിയപ്പോൾ ജനം മറിച്ച് ചിന്തിച്ചു എന്നതാണ് ഡൽഹിയിലെ ഇന്നത്തെ തിരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നത്.
കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഈ രാജ്യത്തെ ജനങ്ങൾ നരേന്ദ്രമോദിയുടെ ഭരണത്തിൽ വിശ്വാസം അർപ്പിച്ചു എന്നതാണ് ഡൽഹിയിൽ ബിജെപിക്ക് തുണയായതും.
/sathyam/media/media_files/2025/02/04/TucUkJTtHCaClq35HSu5.jpg)
രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും റാലികളിലും കോൺഗ്രസ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല എന്നത് കോൺഗ്രസ് പാർട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പ്. ഹരിയാനയ്ക്ക് പിന്നാലെ ഉണ്ടായ ഈ തിരിച്ചടി എങ്ങനെ മറികടക്കും എന്നതും കോൺഗ്രസിനെ കുഴയ്ക്കുന്നുണ്ട്
അഴിമതി ആര് നടത്തിയാലും വെച്ചു പൊറുപ്പിക്കില്ലെന്ന പൊതുജനങ്ങളുടെ തീരുമാനം രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഒരു പാഠമാകണം. ഡൽഹി ഒരു മുന്നറിയിപ്പും.