ഇംഗ്ലീഷ്‌ സാക്ഷരത ഓണ്‍ലൈന്‍ തിയറി സെഷന്‍ പി.ടി ഉഷ ഉദ്‌ഘാടനം ചെയ്‌തു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, October 24, 2018

 കൊച്ചി:  ഇംഗ്ലീഷ്‌ ഭാഷ അനായാസമായി സംസാരിക്കാന്‍ വേണ്ടി നാഷണല്‍ ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌ കൗണ്‍സില്‍ (എന്‍. സി. ഡി. സി.) മാസ്‌റ്റര്‍ ട്രെയിനര്‍, ബാബ അലക്‌സാണ്ടര്‍ തയ്‌യാറാക്കിയ ബാബ ഈസി ഇംഗ്ലീഷ്‌ ഓണ്‍ലൈന്‍ സാക്ഷരത പ്രൊജക്ട്‌  തിയറി സെഷന്റെ ഉദ്‌ഘാടനം ഒളിമ്പ്യന്‍ പി. ടി. ഉഷ നിര്‍വ്വഹിച്ചു.

കിനാലൂര്‍ ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സില്‍ നടന്ന ചടങ്ങില്‍ ബാബ അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രുതി അഖിലേഷ്‌, അഡ്വ. വിജി ഗണേഷ്‌, ആരതി ഐ എസ്‌, ക്രിസ്റ്റീന ജോണി എന്നിവര്‍ പങ്കെടുത്തു.

ലളിതവും, രസകരവും, ആസ്വാദ്യകരവും, ജീവിതാനുബന്ധികളുമായ വിവിധ കളികള്‍, പസിലുകള്‍ എന്നീ പഠന പ്രവര്‍ത്തനങ്ങളിലൂടെ വ്യക്‌തികളിലെ ഇംഗ്ലീഷ്‌ ഭാഷയിലുള്ള ആശയവിനിമയവും, വ്യക്തിത്വ വികസനവും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌ 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സൗജന്യ പരിശീലന പരിപാടി. ചേരുന്നതിന്‌:  https://www.facebook.com/groups/joinIEA/

×