New Update
/sathyam/media/post_banners/n2ZsJjltQhkWbnfNyTbP.jpg)
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും പ്രാദേശിക ക്യാമ്പസുകളിലും ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു /വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുളളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം.
Advertisment
ഒരു ക്യാമ്പസിൽ പരമാവധി മൂന്ന് പ്രോഗ്രാമുകൾക്കാണ് അപേക്ഷിക്കാൻ അർഹതയുളളത്. ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് പ്രായം 2023 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടരുത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.