എംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു

അലോട്മെന്റ് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

New Update
medical alotment

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2023ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Advertisment

പരാതിയുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഇ മെയിലിൽ (ceekinfo.cee@kerala.gov.in) വ്യാഴാഴ്ച ഉച്ചയ്ക്കു 12നു മുമ്പ് അറിയിക്കണം. പരാതികൾ പരിഹരിച്ചശേഷം അന്തിമ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ഹെൽപ്‌ലൈൻ നമ്പർ– 0471 2525300.

Advertisment