പഠനമില്ല കാലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് കൊള്ളക്കെതിരെ സംസ്കാര സാഹിതി

ജോസ് ചാലക്കൽ
Friday, July 3, 2020

പാലക്കാട്:  പഠനമില്ല കാലത്തും ഫീസ് ഈടാക്കുന്ന കോടികളുടെ ആസ്ഥിയിള്ള സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സംസ്കാര സാഹിതി വിദ്യഭ്യാസ പ്രതിരോധം തീർത്തു അഞ്ചു വിളക്കിൽ നിന്ന് കലട്രേറ്റിലേക്കാണ് പ്രതിരോധ മാർച്ച് നടത്തിയത് മാർച്ച് സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടു മന്ത ഉദ്ഘാടനം ചെയ്തു .

ഓൺലൈനായോ ഒഫ് ലൈനായോ വിദ്യാഭ്യാസം നല്കാതെ അഞ്ചായിരം രൂപ ആദ്യഘടു ഫീസ് ഇടാക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറാകണം എന്നും ബോബൻ മാട്ടു മന്ത ആവശ്യപ്പെട്ടു , സ്കൂളിൻ്റെ ഗൈറ്റു പോലും കാണാത്ത വിദ്യാർത്ഥികളോട് അഞ്ചായിരം രൂപയാണ് ഫീസ് ഈടാക്കിയിരിക്കുന്നത് .

വിദ്യാർത്ഥികളെ പിഴിഞ്ഞല്ല ടീച്ചർമാർക്ക് ശമ്പളം നല്കേണ്ടത് മാനേജ്മെൻ്റിൻ്റെ ആസ്ഥിയിൽ നിന്നാണ് . മലമ്പുഴ നിയോജക മണ്ഡലം ചെയർമാൻ കെ.കെ രാജേഷ് വൈദ്യർ അദ്ധ്യക്ഷത വഹിച്ചു, പി.കെ .ജ്യോതി പ്രസാദ്, എ.സി .സിദ്ധാർത്ഥൻ, ഹരിദാസ് മച്ചിങ്ങൽ, ബഷീർ പൂച്ചിറ, അലി പിരായിരി, എം.എൻ സ്വാമിനാഥൻ, ആഷിക്ക് , ദീപം സുരേഷ്, കെ.ജി. സുകുമാരൻ, മമ്മൂട്ടി, കൃഷ്ണൻകുട്ടി, വേണുവള്ളിക്കോട് എന്നിവർ പ്രസംഗിച്ചു.

×