നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവിലേയ്ക്കും നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം

നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET  ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്.

New Update
khuygtfrtyuiokp[

നഴ്‌സുമാര്‍ക്ക് എല്ലാ ദിവസവും യുകെ യിലെ തൊഴില്‍ ദാതാക്കളുമായി (വിവിധ എന്‍എച്ച്എസ്സ് ട്രസ്റ്റുകളുമായി) അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യു.കെ ടാലന്റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്‌സുമാര്‍ക്ക് അവസരം. ഇതോടൊപ്പം 2023 ഒക്ടോബറില്‍ കൊച്ചിയിലും (10, 11, 13, 14, 20, 21 ) മംഗളൂരുവിലുമായി ( 17, 18) നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലേയ്ക്കും നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

Advertisment

നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET  ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ്,  എമര്‍ജന്‍സി  തസ്തികകളിലേക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു  സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ്  വേണ്ടത്.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർ (ODP)

നഴ്സിങിനു പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും  (ODP) ഒക്ടോബറില്‍ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനായുളള അഭിമുഖം ഒക്ടാബര്‍ 14 ന് കൊച്ചിയിലാണ്. അനസ്തേഷ്യ ടെക്നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കില്‍ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ  ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്മെൻറ്  ടെക്നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ OET/IELTS യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്. 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET  /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ്   , എന്നിവ  സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും  ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്. www.norkaroots.org,   www.nifl.norkaroots.org എന്നീ  വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.  

opportunities-for-nurses-in-uk-norka
Advertisment