പുസ്തകപ്പച്ച വിദ്യാഭ്യാസ സഹായ പദ്ധതി ;ജില്ലാ തല ഉദ്ഘാടനം സലീം മമ്പാട് നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : എസ്.ഐ.ഒ- പീപ്പിൾസ് ഫൗണ്ടേഷൻ സംയുക്തമായി നടത്തി വരുന്ന 'പുസ്തകപ്പച്ച' - വിദ്യാഭ്യാസ സഹായ പദ്ധതി '20 ജില്ലാ തല ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സലീം മമ്പാട് താനൂർ എജ്യൂവില്ല പ്രതിനിധികൾക്ക് നൽകി നിർവഹിച്ചു.

Advertisment

publive-image

എസ്.ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ തന്നെ ഭാഗമായാണ് താനൂർ എജ്യൂവില്ല പ്രവർത്തിക്കുന്നത്. ജില്ലയിലെ തീരദേശ മേഖലകളിലും തെരഞ്ഞെടുത്ത കോളനികളിലുമാണ് പുസ്തപ്പച്ച പദ്ധതിയുടെ ഈ വർഷത്തെ സഹായം നൽകുക എന്ന് എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ് അദ്ധ്യക്ഷ ഭാഷണത്തിൽ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂർ, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അബൂബക്കർ കരുളായിൽ, എഡ്യുവില്ല പ്രതിനിധികളായ ജാഫർ കെ.പി, അബ്ബാസ് താനൂർ എന്നിവർ സംബന്ധിച്ചു.

education help
Advertisment