Advertisment

മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലനം: അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ (എന്‍. സി. ഡി. സി., ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സുകളുടെ ഇരുപത്തിഒന്‍പതാമത്‌ ബാച്ചിലേക്ക്‌ വനിതകളില്‍നിന്നും (പ്രായ പരിധിയില്ല) അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- എസ്‌എസ്‌എല്‍സി). ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- പ്ലസ്‌ടു). അഡ്വാന്‍സ്‌ഡ്‌ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- 2 വര്‍ഷ ടി.ടി.സി./2 വര്‍ഷ പി.പി.ടി.ടി.സി.), പോസ്റ്റ്‌ ഗ്രാജ്യൂവേറ്റ്‌ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) എന്നിവയാണ്‌ കോഴ്‌സുകള്‍.

റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ്‌ ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്‌. എല്ലാ താലൂക്കുകളിലും പ്രധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്‌. അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക്‌ പകുതി ഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌. ഫോണ്‍: 98 46 80 82 83.

Advertisment