സംസ്കൃത സര്‍വ്വകലാശാലയില്‍ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പിയിൽ ഡിപ്ലോമ പ്രവേശനം; അവസാന തീയതി ജൂൺ എട്ട്

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. 

Advertisment

ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ആകെ 20 സീറ്റുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും അപേക്ഷിക്കാം. 

ശാരീരിക ക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായംഃ 2025 മെയ് 22ന് 17നും 30നും ഇടയിൽ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.