വിദ്യാർത്ഥികൾക്കും സാമൂഹ്യപ്രവർത്തകർക്കുമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ ഇഗ്നോ സ്റ്റാർ മെഗാ ഇവന്റ് 29-ന് വടക്കഞ്ചേരിയിൽ

New Update
Screenshot_20251117_095743_Google

പാലക്കാട്: ഇഗ്നോ വിദ്യാർത്ഥികൾക്കും, പഠിച്ചിറങ്ങിയവർക്കും,പഠനം മുടങ്ങിയവർക്കും വിദ്യാഭ്യാസ തൽപരർക്കും  സംഘടിപ്പിക്കുന്ന 'ആൾ ഇന്ത്യ ഇഗ്നോ സ്റ്റാർ മെഗാ ഇവന്റ് നവംബർ 29,ശനിയാഴ്ച വടക്കഞ്ചേരി പോലീസ് സ്റ്റേഷന് സമീപമുള്ള ഇ എം എസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓറിയന്റേഷൻ,കോൺവൊക്കേഷൻ,ഡ്രോപ്പൗട്ട് റീ-എൻറോൾമെന്റ് കോൺക്ലേവ് എന്നീ മൂന്നു പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

ഇഗ്നോ ഫ്രഷേഴ്സിനായി ഓറിയന്റേഷൻ & ഇൻഡക്ഷൻ,ബിരുദധാരികൾക്കായി കോൺവൊക്കേഷൻ & സർട്ടിഫിക്കറ്റ് വിതരണം,പഠനം ഇടവിട്ട് നിർത്തിയവർക്ക് ഡ്രോപ്പൗട്ട് പുനഃപ്രവേശന സഹായ സെഷൻ, കൂടാതെ സ്കിൽ–കരിയർ ഗൈഡൻസ് നടക്കും.പങ്കെടുക്കുന്ന എല്ലാവർക്കും 2000 രൂപ മൂല്യമുള്ള ഒരു ഇ-വിദ്യ കോഴ്‌സ് പൂർണ്ണമായും സൗജന്യമായി ലഭിക്കും. 

സർട്ടിഫിക്കറ്റ്,ട്രോഫി,കോൺവൊക്കേഷൻ കിറ്റ് എന്നിവയും വിതരണം ചെയ്യും.ഈ മെഗാ ഇവന്റ്,ഒരു കേരള സ്റ്റേറ്റ് എം എസ് എം ഇ എന്റർപ്രൈസ്,മുൻ ഇഗ്നോ സ്റ്റഡി സെന്റർ 14178Dദാറുൽഹുദ എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.കൂടുതൽ അറിയാൻ 7012461727.

Advertisment