കൊച്ചി - അന്താരാഷ്ട്ര വിദ്യാർത്ഥി ഡിസൈൻ, എഞ്ചിനീയറിംഗ് മത്സരമായ ജെയിംസ് ഡൈസൺ അവാർഡ്, 2025 പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ഇന്ന് 28 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി സമർപ്പിക്കാൻ തുറക്കുന്നു. ദൈനംദിന വെല്ലുവിളികൾ മുതൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ വരെ, ജനങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റമുണ്ടാക്കാൻ കഴിയുന്ന പ്രശ്നപരിഹാര ആശയങ്ങൾ സമർപ്പിക്കാൻ നിലവിലെ അല്ലെങ്കിൽ സമീപകാല വിദ്യാർത്ഥികളെ ഈ അവാർഡ് ക്ഷണിക്കുന്നു.
2005-ൽ സ്ഥാപിതമായതുമുതൽ, ജെയിംസ് ഡൈസൺ അവാർഡ് 400-ലധികം വിദ്യാർത്ഥി കണ്ടുപിടുത്തങ്ങളെ പിന്തുണച്ചിട്ടുണ്ട്, ഏകദേശം 112 മില്യൺ പൗണ്ട് (ഏകദേശം 112 മില്യൺ) സമ്മാനത്തുകയും ആഗോള പ്ലാറ്റ്‌ഫോമും ഇതിൽ ഉൾപ്പെടുന്നു.
അവസാന ഘട്ടത്തിലേക്ക് കടന്ന് ജെയിംസ് ഡൈസൺ ആഗോള വിജയികളായി തിരഞ്ഞെടുക്കുന്നവർക്ക് 30,000 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) സമ്മാനവും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടാനുള്ള അവസരവും ലഭിക്കും, ഇത് അവരുടെ കണ്ടുപിടുത്തങ്ങൾ വാണിജ്യവൽക്കരിക്കുന്നതിന് ഒരു പ്രചോദനം നൽകുന്നു.